മഴക്കാല പൂര്‍വ ശുചീകരണം: ആലോചനാ യോഗം ചേര്‍ന്നു
കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി യോഗം ചേര്‍ന്നു. സഹകരണം - ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന് യോഗം ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ, ആശ പ്രവര്‍ത്തകര്‍, എന്‍.ജി.ഒ, റസിഡന്‍സ് അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി ശുചീകരണ പ്രവര്‍ത്തനം നടത്താനും കോര്പ്പറേഷന് വാര്‍ഡുകളില്‍ സാനിറ്റേഷന്‍ കമ്മിറ്റികള്‍ രൂപികരിച്ച് ശുചീകരണം നടത്താനും മന്ത്രി നിര്‍ദേശിച്ചു. വി.എസ്.എസ്.സി, ടെക്നോപാര്‍ക്ക് എന്നിവയുടെ സഹായവും തേടും. മേയ് 11, 12 തീയതികളിലാണ് ശുചീകരണം.
13ന് ആമയിഴഞ്ചാന്‍ തോട് കേന്ദ്രീകരിച്ച് ശുചീകരണം നടത്തും. 15ന് ഓഫി സുകളും വിദ്യാലയങ്ങളും ശുചീകരിക്കും. മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് യാസിര്‍ മുഹമ്മദ്, ബി.ഡി.ഒ സജീന സത്താര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്.പി. 542/2019)
- Log in to post comments