Post Category
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഇരിങ്ങല്ലൂര്‍ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലേക്ക് (ആണ്‍) അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, അവസാന വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷിക്കാം. അവസാന തീയ്യതി ഈ മാസം 20. ഫോണ്‍ 8547630159.
date
- Log in to post comments