Skip to main content

അപേക്ഷ ക്ഷണിച്ചു

             ചേളന്നൂര്‍    ബ്ലോക്ക്   പഞ്ചായത്തിനു   കീഴില്‍   കക്കോടിയിലെ    ഗവ.പ്രീമെട്രിക്ക്   ഹോസ്റ്റലിലേക്ക് പ്രവേശനം നടത്തുന്നതിനായി അഞ്ച് മുതല്‍ പത്ത് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ   ജാതി,  വരുമാനം,  നേറ്റിവിറ്റി, സ്വഭാവം, ജനന സര്‍ട്ടിഫിക്കറ്റുകള്‍, അവസാന പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി എന്നിവ സഹിതം 18 ന് വൈകീട്ട് 5 നകം ചേളന്നൂര്‍  ബ്ലോക്ക് പട്ടികജാതി   വികസന ഓഫീസില്‍  നല്‍കണം. 

അപേക്ഷ ക്ഷണിച്ചു
ചേളന്നൂര്‍    ബ്ലോക്ക്   പഞ്ചായത്തിനു   കീഴില്‍   കക്കോടിയിലെ    ഗവ.പ്രീമെട്രിക്ക്   ഹോസ്റ്റലില്‍  യു.പി,  ഹൈസ്‌ക്കൂള്‍ ക്ലാസ്സുകളിലേക്ക് ട്യൂട്ടര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍  ഇംഗ്ലീഷ്, കണക്ക്, ഹിന്ദി,  നാച്ചുറല്‍  സയന്‍സ്,   ഫിസിക്കല്‍  സയന്‍സ്,    സോഷ്യല്‍ സയന്‍സ്   എന്നീ    വിഷയങ്ങളിലാണ് ഒഴിവ്. ബന്ധപ്പെട്ട വിഷയത്തില്‍  ബിരുദവും ബി.എഡുമാണ്  യോഗ്യത. യു.പി ക്ലാസ്സുകളില്‍  പ്ലസ്ടു, ടി.ടി.സി എന്നിവയാണ് അടിസ്ഥാനയോഗ്യത. അപേക്ഷ  യോഗ്യത തെളിയിക്കുന്ന  സാക്ഷ്യപത്രങ്ങള്‍  സഹിതം ചേളന്നൂര്‍  ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍  സമര്‍പ്പിക്കണം. അവസാന തീയ്യതി ഈ മാസം 21.

 

date