Post Category
പ്ലസ് ടു കാർക്ക് അവസരം
കോഴിക്കോട് സിവിൽ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെൻററിൽ മെയ് 10ന് രാവിലെ 10 30 ന് ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി കൂടിക്കാഴ്ച നടത്തും. ഓഫീസ് അസിസ്റ്റൻറ്, സെയിൽസ് ഓഫീസർ, ടെലി കോളർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തുടങ്ങി വിവിധ തസ്തികകളിലേക്ക് ആണ് കൂടിക്കാഴ്ച. എംപ്ലോയബിലിറ്റി സെൻററിൽ രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 250 രൂപ ഒറ്റത്തവണ ഫീസ് അടച്ച് ഓൺലൈനായി www.employabilitycentre.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തും അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ 0495 --2 3 7 0 1 7 8
date
- Log in to post comments