Post Category
വ്യവസായ സംരംഭകത്വ പരിശീലനം 9 ന്
സര്‍ക്കാര്‍ വിവിധ വകുപ്പുകളില്‍ നിന്നും വ്യവസായ സംബന്ധമായ ലൈസന്‍സുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സുഗമമാക്കുന്നതിനായി കൊണ്ടുവന്ന നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും ആക്ട് സംബന്ധിച്ചും വിവിധ വകുപ്പുകളില്‍ നിന്നുള്ള അനുമതിക്കായുള്ള ഏകജാലക സംവിധാനമായ കെ സ്വിഫ്റ്റ് സംബന്ധിച്ചും വ്യവസായ സംരംഭകര്‍ക്കിടയില്‍ അവബോധം നല്‍കുന്നതിനായി കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിലെ വ്യവസായ സംരംഭകര്‍ക്കായി ബോധവത്കരണ പരിപാടി നടത്തും. നാളെ ( മെയ് 9) രാവിലെ 11 മണിക്ക് ജില്ലാ വ്യവസായ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി. ഫോണ്‍ : 0495 2766036.
date
- Log in to post comments