Skip to main content

മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രത നിര്‍ദേശം

ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട്, പുതുച്ചേരി തീരത്തു തെക്ക്/തെക്കുപടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 35- 45 കി.മീ വേഗതയില്‍ കാറ്റു വീശുവാന്‍  സാധ്യതയുള്ളതായി  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.
കേരളത്തിലെ ചില ജില്ലകളിലെ  ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വൈകുന്നേരങ്ങളില്‍   ഇടിയോടുകൂടിയ ശക്തമായ  മഴയും, മണിക്കൂറില്‍ 30-40 കി.മീ  വേഗതയില്‍  കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ  നിരീക്ഷണ കേന്ദ്രം അറിയിച്ചു.  

 

date