Post Category
റമളാന്‍ പരിപാടികള്‍ പരിസ്ഥിതി സൗഹൃദമായിരിക്കണം
നോമ്പ് തുറകള്‍, പെരുന്നാള്‍ സല്‍ക്കാരങ്ങള്‍ തുടങ്ങിയ എല്ലാ മത പരിപാടികളെല്ലാം പരിസ്ഥിതി സൗഹൃദമായി സംഘടിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. വിവിധ മതനേതാക്കന്‍മാര്‍ ഇക്കാര്യം ഉറപ്പ് വരുത്തണമെന്നും വരുന്ന വെള്ളിയാഴ്ച ഉച്ചക്ക് നടക്കുന്ന പ്രാര്‍ത്ഥനാ ചടങ്ങില്‍ ഇതിന്റെ പ്രാധാന്യത്തെപ്പറ്റി ഭക്തരെ ബോധവല്‍ക്കരിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷകളില്‍ വിജയികളെ അഭിനന്ദിച്ചുള്ള പരിപാടികളിലും ബോര്‍ഡുകളിലും വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കുന്നപരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.
date
- Log in to post comments