Post Category
മഴക്കാല ശുചീകരണം
ജില്ലയിലെ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലും ഭാഗമാകും. മേയ് 11, 12 തിയ്യതികളിലാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനവുമായി സഹകരിച്ച് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ജീവനക്കാരും പ്രദേശവാസികളും സാമൂഹിക പ്രവര്‍ത്തകരും ഒത്തു ചേര്‍ന്ന് ശുചീകരണം നടത്തുന്നത്. മണ്‍സൂണ്‍ ഹെല്‍ത്ത് ടൂറിസം സീസണ് വരവേല്‍ക്കുന്നതിന്റെ ഭാഗമായി ടൂറിസം രംഗത്തെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ റസ്റ്റോറന്റുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ട്രാവല്‍ എജന്‍സികള്‍ ഹോം സ്റ്റേകള്‍, ആയുര്‍വേദ സെന്ററുകള്‍ തുടങ്ങിയ സംരഭങ്ങള്‍ നടത്തുന്നവരും അവരുടെ സ്ഥലം/ പ്രദേശം എന്നിവ ശുചീകരിച്ച് കൊണ്ട് ഈ യജ്ഞത്തിന്റെ ഭാഗമാകണം.
date
- Log in to post comments