കോഴിക്കോട് അറിയിപ്പുകള്
വാഹന ലേലം
കോഴിക്കോട് ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുളളതും കോഴിക്കോട് ജില്ല സായൂധസേന വിഭാഗം ഡെപ്യൂട്ടി കമാണ്ടന്റിന്റെ കാര്യാലയത്തില്‍ സൂക്ഷിച്ചിട്ടുളളതുമായ 11 ഡിപ്പാര്‍ട്ട്മെന്റ് വാഹനങ്ങള്‍ ജൂണ്‍ ഏഴിന് രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍ - 0495 2722673.
ഗതാഗത നിരോധനം
കട്ടാങ്ങല്‍-മാവൂര്‍ വെളളലശ്ശേരി അങ്ങാടിക്ക് സമീപമുളള കലുങ്കിന്റെ പുനര്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതിനാല്‍ മെയ് 13 മുതല്‍ പ്രവൃത്തി തീരുന്നതുവരെ മാവൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ വെളളലശ്ശേരി - പാറക്കണ്ടി - മൂലത്തോട് - എം.വി.ആര്-ചാലൂര് വഴി മുക്കം ഭാഗത്തേക്കും തിരിച്ചും പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
സിവില്‍ സര്‍വ്വീസ് -- സെമിനാര്‍ നടത്തും
വിമുക്തഭടന്മാര്ക്കും, പ്ലസ് വണ്‍ മുതല്‍ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥികളായ വിമുക്ത ഭടന്മാരുടെ ആശ്രിതരായ മക്കള്‍ക്കും വേണ്ടി, ശേഷന്‍സ് അക്കാദമിയുടെ (തിരുവനന്തപുരം) നേതൃത്വത്തില്‍ 2019 മെയ് മാസം തിരുവനന്തപുരത്ത് സിവില്‍ സര്‍വ്വീസ് സംബന്ധിച്ചുളള സെമിനാര്‍ നടത്തുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. താല്പര്യമുളള വ്യക്തികള്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും 9349812622 എന്ന നമ്പറില്‍ ബന്ധപ്പെടുക. ഫോണ്‍ - 0495 2771881.
ഭൂമി ലേലം
എലത്തൂര്‍ വില്ലേജ് എലത്തൂര്‍ ദേശത്ത് റി.സ 39/7 ല്‍ പ്പെട്ട 17 1/4 (പതിനേഴെക്കാല്) സെന്റ് ഭൂമിയും കൂഴിക്കൂറു ചമയങ്ങളും ജൂണ്‍ ഏഴിന് രാവിലെ 11 മണിക്ക് എലത്തൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.
നീന്തല്‍ പരിശീലനം;
സര്‍ട്ടിഫിക്കറ്റ് നല്‍കും
കായണ്ണ ഗ്രാമപഞ്ചായത്തില്‍ നിന്നും എസ്.എസ്.എല്‍.സി പരീക്ഷ പാസ്സായി പ്ലസ് വണ്‍ പ്രവേശനത്തിന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍ നീന്തല്‍ പരിശോധനക്കായി മെയ് 10ന് രാവിലെ 7 മണിക്കകം കായണ്ണ ബസാറിനടുത്തുള്ള കാനത്താംപൊയില്താഴെ കനാലിന് സമീപം രക്ഷിതാക്കളോടൊപ്പം എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.
ആരോഗ്യ ഇന്‍ഷ്വൂറന്‍സ് കാര്‍ഡ് പുതുക്കല്‍
കായണ്ണഗ്രാമപഞ്ചായത്തിലെ ഒന്ന് മുതല്‍ 13 വരെ വാര്‍ഡുകളിലെ ആരോഗ്യ ഇന്‍ഷ്വൂറന്‍സ് കാര്‍ഡ് പുതുക്കല്‍ യഥാക്രമം മെയ് 11 മുതല്‍ 24 വരെ കായണ്ണ ജി.യു.പി.സ്കൂളില്‍ നടത്തും. കാര്‍ഡ് പുതുക്കുന്നതിനായി നിലവിലെ ഇന്ഷ്വൂറന്സ്കാര്ഡ്, മുഴുവന്‍ ആളുകളുടേയും ആധാര്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ്, 50 രൂപ എന്നിവ സഹിതം എത്തണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍
അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാ ഡിസൈനിങ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഹാര്ഡ്വെയര് & നെറ്റ്്വര്‍ക്ക് മെയ്ന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളോജിസ്, വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലെപ്മെന്റ്സ്, പൈത്തണ്‍, ജാവ, നെറ്റ്, പി.എച്ച്.പി എന്നിവയാണ് കോഴ്സുകള്‍. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്സ്& സപ്ലൈചെയ്ന്‍ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സിലേക്കും പ്രവേശനം തുടങ്ങി.
കംമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്റ് നെറ്റ്വര്‍ക്ക് മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജികോഴ്സിന്റെ അടിസ്ഥാന യോഗ്യത: പ്ലസ് ടു, ഐ.റ്റി.ഐ, ഡിപ്ലോമ, ബി.ടെക്ക് എന്നിവയാണ് ഇലക്ട്രോണിക്സ്, കംമ്പ്യൂട്ടര്‍ ഹാര്ഡ്വെയര്, നെറ്റ്വര്‍ക്ക്, ലാപ്ടോപ് റിപെയര്‍, ഐ ഒ റ്റി, സിസിറ്റിവിക്യാമറ ആന്റ് മൊബൈല്ടെക്നോളജി എന്നീ മേഖലയിലായിരിക്കും പരിശീലനം. പ്രായപരിധി ഇല്ല.
വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ട് അപേക്ഷ നല്‍കാം. ksg.keltron.in എന്ന വെബ്സൈറ്റിലും അപേക്ഷ ഫോം ലഭിക്കും. അവസാന തീയതി ജൂണ്‍ 30. വിലാസം കെല്‍ട്രോണ്‍ നോളജ്സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ്റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം. ഫോണ്‍ 0471-2325154, 4016555.
![]()
- Log in to post comments