Skip to main content

മെയ്ദിന കായികമേള മൂലമറ്റത്ത്

 

 

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍  ജില്ലാതല മെയ്ദിന കായികമേള മൂലമറ്റം ഐ.എച്ച്.ഇ.പി.സ്‌കൂള്‍ ഗ്രൗണ്ടണ്‍ില്‍  നടത്തും.  ലോക തൊഴിലാളിദിനമായ മെയ് 1-നാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.  ഫുട്‌ബോള്‍ മത്സരങ്ങള്‍ (പുരുഷ•ാര്‍) മൂലമറ്റം ഐ.എച്ച്.ഇ.പി.സ്‌കൂള്‍ ഗ്രൗണ്ടണ്‍ിലും ഷട്ടില്‍ ബാഡ്മിന്റണ്‍ മൂലമറ്റം എച്ച്.ആര്‍..സി ക്ലബ്ബിലുമായിരിക്കും.

ഫുട്‌ബോള്‍ മത്സരത്തില്‍ ഒന്നും രണ്‍ണ്ടും സ്ഥാനം നേടുന്ന ടീമിന് യഥാക്രമം 2,501, 1501 രൂപയും, ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരത്തില്‍ ഡബിള്‍സ് ഒന്നും രണ്‍ണ്ടും സ്ഥാനം നേടുന്ന ടീമിന് 751, 501 രൂപയും, സിംഗിള്‍സ് ഒന്നും രണ്ടണ്‍ും സ്ഥാനം നേടുന്നവര്‍ക്ക് 501, 301 രൂപാ എന്നീ പ്രകാരം ക്യാഷ് അവാര്‍ഡ് നല്‍കും.  മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ അംഗീകൃത തൊഴിലാളി യൂണിയന്‍ മുഖേനയോ, കമ്പനി/വ്യവസായ  സ്ഥാപന മേലധികാരികള്‍ മുഖേനയോ ഏപ്രില്‍ 30 ന് മുമ്പായി ഇടുക്കി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നേരിട്ട് രജിസ്‌ട്രേഷന്‍ നടത്തേണ്‍ണ്ടതാണ്. പങ്കെടുക്കാനുള്ളവര്‍ മെയ് 1 ന് രാവിലെ 9 മണിക്ക് മൂലമറ്റം ഐ.എച്ച്.ഇ.പി.സ്‌കൂള്‍ ഗ്രൗണ്‍ണ്ടില്‍ ബന്ധപ്പെട്ട രേഖകളുമായി എത്തിച്ചേരേണ്‍ണമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ അറിയിച്ചു.   വിവരങ്ങള്‍ക്ക്:-04862 223236.

date