Skip to main content

എറണാകുളം അറിയിപ്പുകള്‍

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി

കുടിശിക ജൂണ്‍ 30 വരെ അടയ്ക്കാം

കൊച്ചി: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ മുഴുവന്‍ തൊഴിലാളികള്‍ക്കും അംഗത്വം എടുക്കുന്നതിനും ക്ഷേമനിധി ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുളള തൊഴിലാളികള്‍ക്ക് എല്ലാത്തരം കുടിശികകളും ഒമ്പത് ശതമാനം പലിശ സഹിതം കുടിശിക അടയ്ക്കുന്നതിനുമുളള സമയപരിധി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചു. ഈ അവസരം ഫലപ്രദമായി വിനിയോഗിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം എസ്.ആര്‍.എം റോഡിലുളള ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 0484-2401632.

 

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബേഅര്‍ഡ്

പൂര്‍ണമായും ഓണ്‍ലൈനിലേക്ക്

കൊച്ചി: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്കും ഉടമകള്‍ക്കും അംശാദായം ഒടുക്കുന്നത് പൂര്‍ണമായും ഓണ്‍ലൈനിലൂടെ ആക്കിയ സാഹചര്യത്തില്‍ അക്ഷയ സെന്ററുകള്‍ വഴി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളള ഫീസ് നല്‍കിയും ഫ്രണ്ടസ് ജനസേവന കേന്ദ്രം വഴി സൗജന്യമായും ക്ഷേമനിധി അംശാദായം അടയ്ക്കുവാന്‍ സൗകര്യം ലഭ്യമാക്കി.  കൂടാതെ ഇ-ഡിസ്ട്രിക്ട് പബ്ലിക് പോര്‍ട്ടല്‍ (https://edistrict.kerala.gov.in) വഴിയും വിഹിതം ഒടുക്കാം. www.kmtwwfb.org  വെബ് സൈറ്റില്‍ ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ്/ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ച് സൗത്ത്  ഇന്‍ഡ്യന്‍ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയുടെ പേമെന്റ് ഗേറ്റ് വേ വഴിയോ, ബാങ്കുകളിലെ ശാഖകളില്‍ വാഹന നമ്പര്‍ നല്‍കിയോ അംശാദായം ഒടുക്കാം. ബോര്‍ഡ് സ്വന്തമായി തയാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ (kmtwwfb) വഴിയും വിഹിതം ഒടുക്കാം.

 

ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി:എറണാകുളം ജനറല്‍ ആശുപത്രിയിലെ കക്കൂസുകളിലും ഡ്രെയിനേജുകളിലും ഉണ്ടാകുന്ന ബ്ലോക്കുകള്‍ നീക്കം ചെയ്യുന്നതിന് താല്പര്യമുളള വ്യക്തികളില്‍ നിന്നും/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 15 വൈകിട്ട് മൂന്നു വരെ. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും പ്രവൃത്തി സമയങ്ങളില്‍ നേരിട്ട് ലഭിക്കും.

date