Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

അനധികൃത പരസ്യബോര്‍ഡുകള്‍ക്കെതിരെ നടപടി;

നോഡല്‍ ഓഫീസറെ നിയമിച്ചു

ഹൈക്കോടതി ഉത്തരവ് പ്രകാരം അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍/കൊടികള്‍/ബാനറുകള്‍/ഹോര്‍ഡിംഗുകള്‍ എന്നിവ നീക്കം ചെയ്യുന്നതിന് നോഡല്‍ ഓഫീസറെ നിയമിച്ചു.  കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നഗരസഭകള്‍/കോര്‍പ്പറേഷനുകള്‍,പാലക്കാട്(ചിറ്റൂര്‍-തത്തമംഗലം, പാലക്കാട് നഗരസഭകള്‍) എന്നിവിടങ്ങളിലേക്ക് നഗരകാര്യ വകുപ്പിലെ റീജിയണല്‍ ജോയിന്റ് ഡയറക്ടറെയാണ് നിയമിച്ചിട്ടുള്ളത്.  പൊതുജനങ്ങള്‍ക്ക് ഇതു സംബന്ധിച്ച് ആക്ഷേപങ്ങളും പരാതികളും ഉന്നയിക്കുന്നതിനായി നോഡല്‍ ഓഫീസറെ ബന്ധപ്പെടാം.  വിലാസം: സീനിയര്‍ സൂപ്രണ്ട് (നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടര്‍-ഇന്‍ചാര്‍ജ്ജ്) കോഴിക്കോട്-1.   ഫോണ്‍: 0495 2720340, 7907132601.  ഇ മെയില്‍: duarkkd@gmail.com.

   

ഗസ്റ്റ് അധ്യാപക നിയമനം

സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററില്‍ കെ ജി ടി ഇ പ്രീ-പ്രസ്സ്, കെ ജി ടി ഇ പ്രസ്സ് വര്‍ക്ക്, കമ്പ്യൂട്ടര്‍ സയന്‍സ്, ഡിസൈനിംഗ് സോഫ്റ്റ്‌വെയറുകള്‍ എന്നീ വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകര്‍ ബന്ധപ്പെട്ട വിഷയത്തില്‍ പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം. വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ സഹിതം മാനേജിംഗ് ഡയറക്ടര്‍, സി-ആപ്റ്റ് ട്രെയിനിംഗ് ഡിവിഷന്‍, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേക്കോട്ട, തിരുവനന്തപുരം 695 024 എന്ന വിലാസത്തില്‍ മെയ് 31 ന് മുമ്പ് ലഭിക്കണം.  ഇ-മെയില്‍ training@captkerala.com)  വെബ്‌സൈറ്റ്: www.captkerala.com. ഫോണ്‍: 0471-2474720, 0471 2467728. 

 

വൈദ്യുതി മുടങ്ങും

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാതമംഗലം മിനി ഇന്‍ഡസ്ട്രിയല്‍, മലബാര്‍ ക്രഷര്‍, കുറ്റൂര്‍ ആദിത്യകിരണ്‍ കോളേജ് ഭാഗങ്ങളില്‍ നാളെ(മെയ് 10) രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തോട്ടട ടൗണ്‍, ഇ എസ് ഐ അഅശുപത്രി, ഐ ഐ എച്ച് ടി, ആര്‍ കെ ബേക്കറി, മന്തപ്പന്‍ കാവ്, ഭഗവതി മുക്ക്, അമ്മൂപ്പറമ്പ്, ചാല 12 കണ്ടി, തോട്ടട ഹൈസ്‌കൂള്‍, നിഷാ റോഡ്, മലയാള മനോരമ, ശ്രീനിവാസ ഭാഗങ്ങളില്‍ നാളെ(മെയ് 10)  രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കപ്പാലം, മദ്രസ, ഉണ്ടപ്പറമ്പ്, മാര്‍ക്കറ്റ്, ഞാറ്റുവയല്‍, റഹ്മത്ത് പള്ളി, സീതി സാഹിബ് ഭാഗങ്ങളില്‍ നാളെ(മെയ് 10)  രാവിലെ 7.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഹാജി റോഡ്, ബോട്ട്‌ജെട്ടി, ആനവളപ്പ്, അറഹി കോളേജ്, കോ ഓപ്പറേറ്റീവ് ടൈല്‍സ് ഭാഗങ്ങളില്‍ നാളെ(മെയ് 10)  രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഓണപ്പറമ്പ്, പാട്ടയില്‍ റോഡ്, കാഞ്ഞിരത്തറ, പുഞ്ചവയല്‍ ഭാഗങ്ങളില്‍ നാളെ(മെയ് 10)  രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോളാരി, പാങ്കുളം ഭാഗങ്ങളില്‍ നാളെ(മെയ് 10)  രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചക്കരക്കല്ല്, ചക്കരക്കല്‍ ടൗണ്‍, തലമുണ്ട, നാലാംപീടിക, കാവിന്‍മൂല, കുളം, പാനേരിച്ചാല്‍, നാഗമുക്ക്, മല്ലിക്കണ്ടി ഭാഗങ്ങളില്‍ നാളെ(മെയ് 10)  രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തെക്കുംപൊയില്‍, പള്ള്യം, കാര്‍ക്കോട്, പുള്ളിപ്പൊയില്‍ ഭാഗങ്ങളില്‍ നാളെ(മെയ് 10)  രാവിലെ 7.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൊറാഴ സെന്‍ട്രല്‍, വേനിവയല്‍ ഭാഗങ്ങളില്‍ നാളെ(മെയ് 10)  രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

 വൈദ്യുതി പ്രവഹിപ്പിക്കും; ജനങ്ങള്‍ ജാഗ്രത പാലിക്കണം

കോറോം-എസ് എന്‍ എഞ്ചിനീയറിംഗ് കോളേജ് മുതല്‍ എരമം-പുല്ലൂപ്പാറ ജംഗ്ഷന്‍ വരെ 11 കെ വി വൈദ്യുതി പ്രവഹിപ്പിക്കും.  ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു.

 

വോട്ടെണ്ണല്‍; ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം

ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ജോലിക്ക് നിയോഗിച്ച  ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നു.  അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് മെയ് 16 ന് 11 മണിക്കും സര്‍വീസ് വോട്ട് (ഇ ടി പി ബി)എണ്ണുന്നവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് എണ്ണുന്ന ഉദ്യോഗസ്ഥര്‍ക്കും മെയ് 20 ന് യഥാക്രമം 10, 11.30 മണിക്കും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് പരിശീലനം.

 

സമ്മര്‍ കോച്ചിംഗ് ക്യാമ്പ് സമാപനം നാളെ(മെയ് 10)

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും വിവിധ സ്‌പോര്‍ട്‌സ് അസോസിയേഷനുകളുടെയും നേതൃത്വത്തില്‍ നടന്നുവരുന്ന സമ്മര്‍ കോച്ചിംഗ് ക്യാമ്പ് നാളെ(മെയ് 10) സമാപിക്കും. രാവിലെ 7.30 ന് മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സമാപന പരിപാടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് കെ കെ പവിത്രന്‍ നിര്‍വഹിക്കും. സമ്മര്‍ കോച്ചിംഗ് ക്യാമ്പുകളില്‍ പരിശീലനം നേടിയ കായിക താരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും.

date