Skip to main content

ജില്ലയിലെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം

 

ജില്ലയിലെ   രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ജില്ല മാതൃകാപരമാന്നെും ഏറെ മുന്‍പന്തിയിലാണെന്നും അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗം വിലയിരുത്തി. പ്രതിരോധ കുത്തിവെപ്പിനെതിരെയുള്ള   വ്യാജപ്രചരണങ്ങളെ  ഫലപ്രദമായി  നേരിട്ടുകൊണ്ട്  ജില്ലയില്‍ 207-18  കാലയളവില്‍ 69,639 കുട്ടികള്‍    പ്രതിരോധ കുത്തിവെപ്പ് എടുത്തതായും യോഗം അറിയിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തത്  ഓമാനൂര്‍ ബ്ലോക്കിലും കുറ്റിപ്പുറം,വളവന്നൂര്‍,വേങ്ങര,വെട്ടം ബ്ലോക്കുക

അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗത്തിലാണ് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തത്. കുഷ്ഠ രോഗ നിവാരണം, പകര്‍ച്ച വ്യാധി പ്രതിരോധം, ശിശു ആരോഗ്യം തുടങ്ങിയവ അവലോകനം ചെയ്തു.

ഓരോ പൗരന്റെയും ആരോഗ്യ വിവരങ്ങള്‍ ഡിജിറ്റലാക്കി മാറ്റുന്ന ഇ-ഹെല്‍ത്ത്, ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുന്ന കിരണ്‍ സര്‍വെ എന്നിവ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് രാജീവ് സദാനന്ദന്‍ അഭിപ്രായപ്പെട്ടു. ആധുനിക വൈദ്യശാസ്ത്രമുപയോഗിച്ച് ആരോഗ്യസേവനം നടത്തുന്ന സ്ഥാപനങ്ങളെ  കമ്പ്യൂട്ടര്‍  ശൃംഖല വഴി  ബന്ധിപ്പിച്ച്  സാധാരണക്കാരായ ജനങ്ങള്‍ക്കു കാര്യക്ഷമമായതും ദ്രുതഗതിയിലുള്ളതുമായ   ആരോഗ്യ സേവനങ്ങള്‍  ലഭ്യമാക്കുകയാണ് ഇ-ഹെല്‍ത്ത് പ്രോഗ്രാം ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള മിഷനുമായി ബന്ധപ്പെട്ട ആര്‍ദ്രം പദ്ധതിയുടെ പ്രധാന  സേവന വ്യവസ്ഥയില്‍ ഒന്നാണ് ഇ ഹെല്‍ത്ത്.
പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനായി ആവിഷ്‌കരിച്ച കര്‍മ പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കാനും ഫലപ്രദമായി നടപ്പാക്കാനും യോഗത്തില്‍ തീരുമാനിച്ചു. ഏപ്രില്‍ 11, 12 തീയതികളില്‍ ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്ത്, നഗരസഭാ വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനം നടത്തിയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന, ഡോ. ഡെപ്യൂട്ടി ഡിഎംഒ മുഹമ്മദ് ഇസ്മയില്‍, ഡോ. പി വിനോദ്, ഡോ. ഷിബുലാല്‍ എന്നിവര്‍ സംസാരിച്ചു.

 

date