Skip to main content

ചേലേമ്പ്ര പഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചീകരണത്തിനൊരുങ്ങുന്നു

 

ചേലേമ്പ്ര പഞ്ചായത്തില്‍ ആരോഗ്യ ജാഗ്രത പദ്ധതിയുടെ ഭാഗമായി പൊതുശുചീകരണം നടപ്പാക്കുന്നു. മെയ് 11,12 തിയ്യതികളിലായാണ് ആരോഗ്യസുരക്ഷ മുന്‍നിര്‍ത്തിയുള്ള പൊതുശുചീകരണ പരിപാടി. പഞ്ചായത്ത് തല ശുചീകരണ പ്രവര്‍ത്തനങ്ങളുടെ  ഉദ്ഘാടനം കാക്കഞ്ചേരി വളവില്‍ 11 (മേയ്11) ന് രാവിലെ എട്ടിന് പഞ്ചായത്ത് പ്രസിഡന്റ് സി രാജേഷ് നിര്‍വ്വഹിക്കും.

ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്തപരിസരം പ്രതിദിനം, പ്രതിരോധം ആരോഗ്യജാഗ്രത' എന്ന സന്ദേശമുയര്‍ത്തിയാണ് രോഗപ്രതിരോധ ശുചീകരണ പ്രവര്‍ത്തനങ്ങള്‍. രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍,  യുവജനസംഘടനാ പ്രതിനിധികള്‍,  കുടുംബശ്രീ, ആശവര്‍ക്കര്‍മാര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, വിവിധ സ്ഥാപനമേധാവികള്‍. ക്ലബുകള്‍,വായനശാലകള്‍, മതസംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, പെന്‍ഷനേഴ്സ് സംഘടന, ഹരിതകര്‍മ്മസേനാഗംങ്ങള്‍ , സ്‌കൂള്‍ അധ്യാപകര്‍, പി.ടി.എ.കമ്മറ്റികള്‍, മുന്‍ ജനപ്രതിനിധികള്‍, പാലിയേറ്റീവ് പ്രവര്‍ത്തകര്‍, തൊഴിലുറപ്പുമേറ്റുമാര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ പൊതുശുചീകരണത്തിനാണ് തീരുമാനം. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.  തുടര്‍ പ്രവര്‍ത്തനങ്ങളും ശക്തമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി രാജേഷ് പറഞ്ഞു. ശുചീകരണ പ്രവര്‍ത്തനത്തിനുള്ള ചെലവിലേക്കായി ഓരോ വാര്‍ഡിലേക്കും ആദ്യഘട്ടമായി 15000 രൂപ വീതം നല്‍കിയിട്ടുണ്ട്.

 

date