Post Category
മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും
മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പിലാക്കാന്‍ മലപ്പുറം നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. എല്ലാ വാര്‍ഡുകളിലും ബഹുജന കൂട്ടായ്മയിലൂടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും, വിവിധ ഫണ്ടുകളില്‍ നിന്നായി 25000 രൂപ ഓരോ വാര്‍ഡിലും ശുചീകരണത്തിനായി ചെലവഴിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങളടെ മുനിസിപ്പല്‍ തല ഉദ്ഘാടനം 11 രാവിലെ എട്ടിന് കോട്ടപ്പടി വലിയ വരമ്പില്‍ പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സൈദ്, സ്ഥിരം സമിതി അധ്യക്ഷതയായ പരിമജീദ്, മറിയുമ്മ ശരീഫ്, റജീന ഹുസൈന്‍, ഫസീന കുഞ്ഞിമുഹമ്മദ്, കൗണ്‍സിലര്‍മാരായ ഒ.സഹദേവന്‍., ഹാരിസ് ആമിയന്‍, ഹംസ കപ്പൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
date
- Log in to post comments