Skip to main content

സൗജന്യ ഹോസ്റ്റല്‍ പ്രവേശനം

 

പരപ്പനങ്ങാടിയിലെ ഗവ.പ്രീമെടിക് (ആണ്‍) ഹോസ്റ്റലില്‍  പ്രവേശനം നേടുന്നതിനായി  അഞ്ചാം ക്ലാസ് മുതല്‍ 10 വരെ പഠിക്കുന്ന പട്ടിക ജാതിക്കാരായ ആണ്‍കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 10 ശതമാനം സീറ്റില്‍ മറ്റു സമുദായ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ഹോസ്റ്റലില്‍ പ്രവേശനം നേടുന്നവര്‍ക്ക് സൗജന്യ താമസം, ഭക്ഷണം, പോക്കറ്റ്മണി, യൂനിഫോം, പ്രത്യേക ട്യൂഷന്‍ എന്നിവ ലഭിക്കും. താത്പര്യമുള്ളവര്‍ നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം ജാതി, വയസ്സ്, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും വര്‍ഷാവസാന പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് ലിസ്റ്റില്‍ പ്രധാനധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം മെയ് 25 വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം. അപേക്ഷാഫോറത്തിന്റെ മാതൃക ലഭിക്കുന്നതിനായി തിരൂരങ്ങാടി ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസറുമായി ബന്ധപ്പെടാം. ഫോണ്‍.8547630143.

 

date