ഗതാഗത നിരോധനം
ചാത്തമംഗലം - കുഴക്കോട് - വെളളന്നൂര്‍ റോഡില്‍ ചാത്തമംഗലം അങ്ങാടിക്കു സമീപമുളള കലുങ്കിന്റെ പുനര്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഇന്ന് (മെയ് 10) മുതല്‍ പ്രൃവൃത്തി തീരന്നതുവരെ വാഹന ഗതാഗതം നിരോധിച്ചു. കുന്ദമഗംലം ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങള്‍ ചാത്തമംഗലം - വേങ്ങേരിമഠം - വെളളന്നൂര്‍ വഴി മാവൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കാരാടി - കുടുക്കിലുമ്മാരം റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (മെയ് 10) മുതല്‍ പ്രൃവൃത്തി തീരന്നതുവരെ വാഹന ഗതാഗതം നിരോധിച്ചു. ഇത് വഴിയുളള വാഹനങ്ങള്‍ ചുങ്കം ജംഗ്ഷന് വഴി തിരിഞ്ഞു പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
എകരൂല്‍ - കാപ്പിയില്‍ - പൂവ്വമ്പായി റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (മെയ് 10) മുതല്‍ പ്രവൃത്തി തീരന്നതുവരെ വാഹന ഗതാഗതം നിരോധിച്ചു. ഇത് വഴിയുളള വാഹനങ്ങള്‍ വട്ടോളി - മങ്കയം - തെച്ചി റോഡ് വഴി കടന്നു പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
- Log in to post comments