17 വാഹനങ്ങളുടെ ലേലം
തൃശൂർ എക്സൈസ് ഡിവിഷനിൽ വിവിധ അബ്കാരി കേസുകളിൽ ഉൾപ്പെട്ട് സർക്കാരിലേക്ക് കണ്ടുകെട്ടിയതും എക്സൈസ് ഓഫീസുകളിലും പോലീസ് സ്റ്റേഷനുകളിലുമായി സൂക്ഷിച്ചുവരുന്ന വിവിധ വാഹനങ്ങളായ പാസഞ്ചർ ഓട്ടോറിക്ഷ -1, മോട്ടോർ സൈക്കിൾ -13, ടാറ്റ മാജിക് ഐറിസ് -1, സ്കോർപ്പിയോ -1 (സ്ക്രാപ്പ്-ഡിപ്പാർട്ട്മെന്റ് വാഹനം), ക്വാളീസ് - 1 (സ്ക്രാപ്പ്-ഡിപ്പാർട്ട്മെന്റ് വാഹനം) എന്നിവയുൾപ്പെടെ 17 വാഹനങ്ങൾ തൃശൂർ എക്സൈസ് ഡിവിഷൻ ഓഫീസിൽവച്ച് മെയ് 16 രാവിലെ 11 ന് ലേലം ചെയ്യും. ലേല നിബന്ധങ്ങളും വ്യവസ്ഥകളും എക്സൈസ് ഡിവിഷൻ ഓഫീസിൽ നിന്നും ജില്ലയിലെ എല്ലാ എക്സൈസ് ഓഫീസുകളിൽ നിന്നും അറിയാം.
വാഹനങ്ങൾ ലേലം വിളിക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട ഓഫീസ് മേധാവിയുടെ മുൻകൂർ അനുമതിയോടെ വാഹനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ, രജിസ്ട്രർ നമ്പർ, എൻജിൻ നമ്പർ, പോസ്റ്റ് നമ്പർ മുതലായവ പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു.
- Log in to post comments