അധ്യാപക ഒഴിവ്
പട്ടികജാതി വികസന വകുപ്പിനു കീഴിൽ തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന വടക്കാഞ്ചേരി മോഡൽ റെസിഡൻഷ്യൽ സ്കൂൾ (മലയാളം മീഡിയം), ചേലക്കര മോഡൽ റസിഡൻഷ്യൽ സ്കൂൾ (ഇംഗ്ലീഷ് മീഡിയം) എന്നിവിടങ്ങളിൽ 2019-20 അധ്യയന വർഷം കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബി എഡുമാണ് യോഗ്യത.
തസ്തിക, ഒഴിവുകൾ എന്നിവ ചുവടെ ചേർക്കുന്നു. ഹിന്ദി - ഒരൊഴിവ് (ചേലക്കര), സ്പെഷ്യൽ ഡ്രോയിങ്/മ്യൂസിക് ടീച്ചർ (ചേലക്കര, വടക്കാഞ്ചേരി), എം സി ആർ ടി (ചേലക്കര, വടക്കാഞ്ചേരി). അപേക്ഷകർ പേര്, മേൽവിലാസം, ഫോൺനമ്പർ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ രേഖപ്പെടുത്തി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മെയ് 10 വൈകീട്ട് അഞ്ചിനു മുമ്പായി അയ്യന്തോൾ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ എത്തിക്കണം. പ്രായപരിധി 2019 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. കൂടുതൽ വിവരങ്ങൾക്ക് : 0487 2360381.
- Log in to post comments