Post Category
ഗസ്റ്റ് ഇൻസ്ട്രക്ടർ ഇന്റർവ്യൂ
മണലൂർ ഗവ. ഐടിഐയിൽ എംപ്ലോയബിലിറ്റി സ്കിൽ പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. മെയ് 14 ന് രാവിലെ 11 ന് മണലൂർ ഗവ. ഐടിഐയിൽ നടക്കുന്ന ഇന്റർവ്യൂവിന് ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. യോഗ്യത: എംബിഎ അല്ലെങ്കിൽ ബിബിഎയും രണ്ടുവർഷത്തെ പരിചയവും. അല്ലെങ്കിൽ സോഷ്യോളജി, സോഷ്യൽ വെൽഫെയർ/ ഇക്കണോമിക്സ് ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ ബിരുദം/ ഡിപ്ലോമ, രണ്ടുവർഷത്തെ പ്രവൃത്തി പരിചയം. കൂടാതെ എംപ്ലോയബിലിറ്റി സ്കില്ലിൽ ഡി ജി ഇ റ്റി സ്ഥാപനങ്ങളിൽ നിന്നും പരിശീലനം നേടിയിരിക്കണം. പ്ലസ്ടു തലത്തിലോ ഡിപ്ലോമ തലത്തിലോ ഇംഗ്ലീഷ്, കമ്മ്യൂണിക്കേഷൻ സ്കിൽ, അടിസ്ഥാന കമ്പ്യൂട്ടർ പഠനം എന്നിവ നിർബന്ധം. ഫോൺ: 04872 620066.
date
- Log in to post comments