ലോക മലമ്പനി ദിനാചരണം : ജില്ലാതല ഉദ്ഘാടനം നടത്തി
ലോക മലമ്പനി ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ടൗൺഹാളിൽ ജില്ലാ കളക്ടർ ടിവി അനുപമ നിർവഹിച്ചു. 'മലമ്പനി ഇല്ലാതാക്കാം, തുടക്കം എന്നിൽ നിന്ന്' എന്നതാണ് ഈ വർഷത്തെ മലമ്പനി ദിനത്തിന്റെ മുദ്രാവാക്യം. കൈപ്പറമ്പ്, മുണ്ടൂർ, മുക്കാട്ടുകര, കട്ടിലപൂവം, ഒല്ലൂക്കര, മാടക്കത്തറ എന്നിവയാണ് ജില്ലയിൽ മലമ്പനി സാധ്യതാ പട്ടികയിൽ ഉള്ള പ്രദേശങ്ങൾ. ദിനാചരണത്തിന്റെ ഭാഗമായി തേക്കിൻകാട് മൈതാനത്തു നിന്നും ടൗൺ ഹാളിലേക്ക് ബൈക്ക്, ഓട്ടോ റാലിയും സംഘടിപ്പിച്ചു. തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ ജെ റീന അധ്യക്ഷത വഹിച്ചു. ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം എ ആൻഡ്രൂസ് മുഖ്യാതിഥിയായി. തുടർന്ന് മലമ്പനി-ചരിത്രം, രോഗസംക്രമണം, ലക്ഷണങ്ങൾ, ചികിത്സ എന്നീ വിഷയത്തിൽ ഡോ സജ്‌നയും കൊതുക് ജന്യ രോഗ നിയന്ത്രണം : വിവിധ തലങ്ങളിൽ-വിവിധ മാർഗങ്ങളിലൂടെ എന്ന വിഷയത്തിൽ ജില്ലാ മലേറിയ ഓഫീസർ എം എസ് ശശിയും സെമിനാറുകൾ അവതരിപ്പിച്ചു. എപ്പിഡിമിയോളജിസ്റ്റ് ഡോ. ഉമാ മഹേശ്വരി തങ്കച്ചി മോഡറേറ്ററായി. ഡെപ്യൂട്ടി ഡി എം ഒ ഡോ. ടി കെ അനൂപ്, ഡോ. മിനി എസ് എസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കുറ ശ്രീനിവാസ്, ഡോ. എസ് ഷിബു സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments