Skip to main content

റെഡ് ക്രോസ് ദിനാഘോഷം മെയ് 8ന് 

ലോക റെഡ് ക്രോസ് ദിനാഘോഷം ജില്ലാതല പരിപാടികൾ മെയ് 8ന് രാവിലെ 9.30 ന് തൃശൂർ ടൗൺഹാളിൽ ജില്ലാ കളക്ടർ ടി.വി. അനുപമ ഉദ്ഘാടനം ചെയ്യും. ഐആർസിഎസ് തൃശൂർ ചെയർമാൻ അഡ്വ. എം.എസ്. അനിൽകുമാർ അധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ ദേവസ്സി ചെമ്മണ്ണൂർ ആമുഖ പ്രഭാഷണം നടത്തും. സർവീസിൽനിന്നും വിരമിക്കുന്ന വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.കെ. അരവിന്ദാക്ഷൻ, ഡി.ഇ.ഒമാരായ ശശീധരൻ വെണ്ണാറവീട്ടിൽ, പി ഉഷാറാണി എന്നിവർക്കുള്ള യാത്രയയപ്പും നടക്കും. രാവിലെ 8.30 ന് സി.എം.എസ്. സ്‌കൂൾ പരിസരത്തുനിന്നും ആരംഭിക്കുന്ന ജെ.ആർ.സി. കേഡറ്റുകളുടെ റാലി ടൗൺഹാളിൽ സമാപിക്കും.

date