Skip to main content

സമഗ്ര ശുചീകരണ യജ്ഞവുമായി തൂണേരി 

മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് തൂണേരി  ഗ്രാമപഞ്ചായത്ത് രൂപംനല്‍കി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു പഞ്ചായത്തിലെ 15 വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനം നടത്തും.  വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ, മറ്റ് രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍ എന്നിവയെ ഉപയോഗപ്പെടുത്തിയാണ് വാര്‍ഡ് തലങ്ങളില്‍ സമഗ്ര ശുചീകരണം നടത്തുക. വാര്‍ഡ് തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മോണിറ്ററിംഗ് നടത്തുന്നതിനുവേണ്ടി പ്രത്യേക ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.  

date