Skip to main content

കോതമംഗലം ബ്ലോക്കില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം തുടങ്ങി

 

കോതമംഗലം: ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യ മുക്ത പരിസരം എന്ന സന്ദേശവുമായി കോതമംഗലം ബ്ലോക്ക് പഞ്ചായതതില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ബ്ലോക്ക്
പഞ്ചായത്ത് പരിസരങ്ങളും കോമ്പൗണ്ടിലെ മറ്റ് സ്ഥാപനങ്ങളും ശുചീകരിച്ചു കൊണ്ട് പരിപാടിയുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം അധ്യക്ഷത വഹിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ ലാലു, ബ്ലോക്ക്
പഞ്ചായത്ത് വൈ. പ്രസിഡന്റ് ശാന്തമ്മ പയസ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയകുമാര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഒ.ഇ.അബ്ബാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സെലിന്‍ ജോണ്‍, ഷീല കൃഷ്ണന്‍കുട്ടി, എം.എന്‍.ശശി, ജസിമോള്‍ ജോസ്, എ.വി.രാജേഷ്, റെയ്ച്ചല്‍ ബേബി, സെബാസ്റ്റ്യന്‍ പാറയില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇതോടെപ്പം ബ്ലോക്ക്തല ജാഗ്രതാ, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗവും നടന്നു. ഇതുമായി ബന്ധപ്പെട്ട് എം.എസ്. ഷാജി ക്ലാസ് നയിച്ചു.

date