Post Category
കോൺട്രാക്ട് കാരിയേജുകൾ: റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയെ നിയോഗിച്ചു
കോൺട്രാക്ട് കാരിയേജ് ലൈസൻസികളിൽ നിന്നും പൊതുജനങ്ങൾക്കുണ്ടാകുന്ന ചൂഷണങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ഈ മേഖലയിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, നിയമവകുപ്പ് സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ്, ഗതാഗത കമ്മീഷണർ സുധേഷ് കുമാർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ ട്രാൻസ്‌പോർട്ട് മാനേജ്‌മെന്റ് വിദഗ്ധൻ എന്നിവരുടെ കമ്മിറ്റി രൂപീകരിച്ചതായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.
ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുന്നതിന് കമ്മിറ്റിയോട് നിർദേശിച്ചിട്ടുണ്ട്.
പി.എൻ.എക്സ്. 1286/19
date
- Log in to post comments