Post Category
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ജില്ലയിൽ ട്രോൾനിരോധനം പ്രമാണിച്ച് ജൂൺ ഒമ്പത് മുതൽ ജൂലൈ 31 വരെ കടൽരക്ഷാപ്രവർത്തനത്തിനും കടൽ പെട്രോളിങ്ങിനും വാടക വ്യവസ്ഥയിൽ മൂന്ന് ബോട്ടുകൾ എടുക്കുന്നതിനു ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 22ന് ഉച്ചയ്ക്ക് മൂന്നിനു മുമ്പ് വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471 2481118, 2480335, 9496007035.
പി.എൻ.എക്സ്. 1287/19
date
- Log in to post comments