Skip to main content

കർഷക കടാശ്വാസ കമ്മിഷൻ സിറ്റിംഗ് ജൂൺ ആറ് മുതൽ

കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ജൂൺ ആറ്, ഏഴ് തീയതികളിൽ പാലക്കാട് സർക്കാർ അതിഥി മന്ദിരത്തിലും 11,12,13 തീയതികളിൽ കാസർകോട് സർക്കാർ അതിഥി മന്ദിരത്തിലും 18,19,20 തിയതികളിൽ ഇടുക്കി ജില്ലയിലെ പൈനാവ് സർക്കാർ അതിഥി മന്ദിരത്തിലും 25,26,27 തിയതികളിൽ കണ്ണൂർ സർക്കാർ അതിഥി മന്ദിരത്തിലും രാവിലെ 10 മുതൽ നടത്തും. നോട്ടീസ് ലഭിച്ചവർ ആവശ്യപ്പെട്ട രേഖകൾ സഹിതം കൃത്യസമയത്ത് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.

പി.എൻ.എക്സ്. 1289/19

date