Skip to main content

സമ്മര്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

 

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ജില്ലയിലെ വിവിധ സ്‌പോര്‍ട് അസോസിയേഷനുകളുടെയും സംയുക്താഭിമുഖ്യത്തില്‍ ഏപ്രില്‍ നാല് മുതല്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടന്നുവന്ന സമ്മര്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന സമാപന ചടങ്ങ് ജില്ലാ സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് കെ കെ പവിത്രന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാജേന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ധീരജ് കുമാര്‍, എക്‌സിക്യൂട്ടീവ് അംഗം പി പി ബിനീഷ് എന്നിവര്‍ സംസാരിച്ചു. കായിക താരങ്ങള്‍, അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

 

 

 

date