Skip to main content

കരകൗശല  നിര്‍മ്മാണ പരിശീലനം

 

വ്യവസായ വകുപ്പ് പട്ടിക ജാതി -പട്ടിക വര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട സംരംഭകര്‍ക്കായി നാഷണല്‍ എസ്.സി/എസ്.ടി ഹബ്ബിന്റെ നേതൃത്വത്തില്‍ പട്ടുനൂലില്‍ കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിന് പരിശീലനം സംഘടിപ്പിക്കുന്നു. അപേക്ഷകള്‍ മെയ് 30നകം  ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്ക് സമര്‍പ്പിക്കണം. 

 

അപേക്ഷ ഫോം കോട്ടയം താലൂക്ക് വ്യവസായ ഓഫീസിലും ജില്ലാ വ്യവസായ കേന്ദ്രത്തിലും ലഭിക്കും. പങ്കെടുക്കുന്നവര്‍ക്ക് താമസ സൗകര്യം, ഭക്ഷണം, യാത്രാബത്ത, വേതന ആനുകൂല്യം എന്നിവ നല്‍കും. ഫോണ്‍: 0481 2570042, 2573259 

date