നഴ്സസ് വാരാഘോഷം സമാപിച്ചു
ജില്ലാതല നഴ്സസ് വാരാഘോഷം മെഡിക്കല്‍ കോളേജ് നിള ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ സമാപിച്ചു. സമാപന പരിപാടി ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ സജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിപ്പ രോഗത്തെ അതിജീവിച്ച നഴ്സിങ് വിദ്യാര്‍ഥിനി അജന്യ മുഖ്യാതിഥിയും മുന്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഡോക്ടര്‍ മുഹമ്മദ് നജീബ് മുഖ്യ മുഖ്യപ്രഭാഷകനും ആയിരുന്നു. നഴ്സസ് ദിനാചരണ സന്ദേശം അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആശാദേവി നല്കി. 2018 മെയ് മാസത്തിനും ഉം ഉം 2019 ഏപ്രിലിനും ഇടയില്‍ ഇതില്‍ സര്‍വീസില്‍നിന്ന് വിരമിച്ച നേഴ്സുമാരെയും ചടങ്ങില്‍ ആദരിച്ചു.
ഡോക്ടര്‍ സി ശ്രീകുമാര്‍, ഡോക്ടര്‍ ടി പി രാജഗോപാല്‍, ബിന്ദു കെ എന്‍, അശോകന് ആലപ്രത്, ശ്രീജ എംകെ, ലൈല പി.ജെ, വിജയലക്ഷ്മി സി.വി, ശൈലജ പി, വത്സമ്മ സി.എം, റോസമ്മ ജോസഫ്, ഗ്രേസി, സരസമ്മ വെള്ളത്തൂവല്‍, രമണി അനൂപ് എന്‍ വി, പി സി പത്മജ, ടി യശോദ, എ ബിന്ദു എന്നിവര്‍ സംസാരിച്ചു.
നഴ്സസ് വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ജില്ലയില്‍നിന്ന് നഴ്സിംഗില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു. ജില്ലാ നഴ്സിങ് ഓഫീസര്‍ വീ.ഡി. ലൈലാ മണി സമ്മാനവിതരണം നടത്തി.
- Log in to post comments