Post Category
വോട്ടെണ്ണല്‍; ഒന്നാം ഘട്ട പരിശീലനം സമാപിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായുള്ള വോട്ടെണ്ണല്‍ പരിശീലന ക്ലാസിന്റെ ഒന്നാം ഘട്ടം അവസാനിച്ചു. ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനത്തില്‍ ജൂനിയര്‍ സൂപ്രണ്ട് പി പ്രേംരാജ് ക്ലാസുകള്‍ കൈകാര്യം ചെയ്തു. വോട്ടിംഗ് മെഷീനും വിവിപാറ്റും കൈകാര്യം ചെയ്യേണ്ട രീതിയെക്കുറിച്ചും കൗണ്ടിംഗ് സ്റ്റേഷനില്‍ പ്രവേശിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ക്ലാസില്‍ വിശദീകരിച്ചു.
പോസ്റ്റല്‍ ബാലറ്റ്, സര്‍വീസ് വോട്ട് എന്നിവ എണ്ണുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം 20 ന് നല്‍കും. ഉദ്യോഗസ്ഥര്‍ക്കായുള്ള രണ്ടാം ഘട്ട വോട്ടെണ്ണല്‍ പരിശീലനം മെയ് 21 ന് നടക്കും. വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് 21 ന് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യും.
date
- Log in to post comments