Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ഗതാഗതം നിരോധിച്ചു
    കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കുന്നതിനാല്‍ തലശ്ശേരി ഒ വി റോഡില്‍ സംഗമം ജംഗ്ഷന്‍ മുതല്‍ പഴയ ബസ് സ്റ്റാന്റ് വരെ മൂന്ന് ആഴ്ച്ചത്തേക്ക് ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കൂത്തുപറമ്പ് ഭാഗത്ത് നിന്ന് വരുന്ന ചരക്ക് വാഹനങ്ങള്‍ ടൗണ്‍ ഹാള്‍ റോഡ്- ടൗണ്‍ ബാങ്ക് ഓഡിറ്റോറിയം- മേലൂട്ട് മഠപ്പുര മേല്‍പ്പാലം- മണവാട്ടി ജംഗ്ഷന്‍ വഴിയും, മറ്റ് വാഹനങ്ങള്‍ സംഗമം ജംഗ്ഷനില്‍ നിന്നും പുതിയ ബസ് സ്റ്റാന്റ് വഴിയും, പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും കണ്ണൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കോഴിക്കോട് റോഡ്- ട്രാഫിക് പോലീസ് സ്‌റ്റേഷന്‍- ജനറല്‍ ആശുപത്രി വഴിയും കടന്നു പോകേണ്ടതാണ്. 

 വൈദ്യുതി മുടങ്ങും
    ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അതിരകം, അതിരകം ഹോമിയോ, മയ്യാലപ്പീടിക, ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സ്, എടച്ചൊവ്വ കനാല്‍, എടച്ചൊവ്വ സ്‌കൂള്‍ ഭാഗങ്ങളില്‍ നാളെ(മെയ് 14) രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. 
    കോടിയേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ത്രിവേണി, ഇല്ലത്ത് താഴെ, പപ്പന്‍ പീടിക, മണോളിക്കാവ്, ഉക്കണ്ടന്‍ പീടിക, കുട്ടിമാക്കൂല്‍ കക, ഒമാന്‍ കോംപ്ലക്‌സ്, മാതൃക, ഉസ്സന്‍മൊട്ട, കുറിച്ചിയില്‍ ഭാഗങ്ങളില്‍ നാളെ(മെയ് 14) രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.
    ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പള്ളിക്കണ്ടി, പാനേരിച്ചാല്‍, ബാവോട്, കുറ്റിവയല്‍, പാളയം ഭാഗങ്ങളില്‍ നാളെ(മെയ് 14) രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. 
     മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തെക്കംപൊയില്‍, ചാളപ്പറമ്പ്, വാഴക്കാല്‍ ഭാഗങ്ങളില്‍ നാളെ(മെയ് 14) രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
     ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഉരുവച്ചാല്‍, പഴശ്ശി ഭാഗങ്ങളില്‍ നാളെ(മെയ് 14) രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
    ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വെള്ളുവയല്‍, കോറലാട്, ചട്ടുകപ്പാറ, ചെറുവത്തലമൊട്ട, വനിത ഇന്‍ഡസ്ട്രി, ചിരാട്ട് മൂല ഭാഗങ്ങളില്‍ നാളെ(മെയ് 14) രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
    പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊവ്വപ്രം, ഹനുമാരമ്പലം, അരുംഭാഗം, ചെമ്പല്ലിക്കുണ്ട്, വെങ്ങര, വെങ്ങര മുക്ക്, ശാസ്താ നഗര്‍ ഭാഗങ്ങളില്‍ നാളെ(മെയ് 14) രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. 
     മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോണ്‍കോ റോഡ്, ആര്‍ സി ചര്‍ച്ച്, സി എസ് ഐ ചര്‍ച്ച്, മുതലക്കുണ്ട്, വാടിക്കല്‍, എസ് എ പി സ്റ്റോപ്, അതിര്‍ഥി ഭാഗങ്ങളില്‍ നാളെ(മെയ് 14) രാവിലെ 9.30 മുതല്‍ 12 വരെ വൈദ്യുതി മുടങ്ങും. 

ക്ഷേമനിധി ബോര്‍ഡ് സിറ്റിംഗ്
    കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ മുഴുവന്‍ മോട്ടോര്‍ തൊഴിലാളികളെയും ക്ഷേമനിധി അംഗങ്ങളാക്കുന്നതിന്റെ ഭാഗമായി ക്ഷേമനിധി ഉദ്യോഗസ്ഥര്‍ ജില്ലയിലെ വിവിധ ഇടങ്ങളില്‍ സിറ്റിംഗ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. തൊഴിലാളികള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. 0497 2705197.

പ്ലസ് വണ്‍ പ്രവേശനം; അപേക്ഷ ക്ഷണിച്ചു
    പയ്യാമ്പലം ഗവ. വൊക്കേഷണല്‍ എച്ച് എസ് എസ് ഫോര്‍ ഗേള്‍സില്‍ ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനം ആരംഭിച്ചു. വൊക്കേഷണല്‍ വിഷയങ്ങളായ കോസ്‌മെറ്റോളജി ആന്‍ഡ് ബ്യൂട്ടി തെറാപ്പി, ക്രഷ് ആന്‍ഡ് പ്രീ സ്‌കൂള്‍ മാനേജ്മെന്റ് എന്നിവയോടൊപ്പം പ്ലസ്ടു സയന്‍സ് വിഷയങ്ങളുമുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് www.vhscap.kerala.gov.in എന്ന സൈറ്റില്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് സ്‌കൂളില്‍ എത്തിക്കേണ്ടതാണ്. ഫോണ്‍: 0497 2713797
    കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ എച്ച് എസ് എസ് (സ്‌പോര്‍ട്‌സ്)ലേക്ക് ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനം ആരംഭിച്ചു. താല്‍പര്യമുള്ളവര്‍ക്ക് www.vhscap.kerala.gov.in എന്ന സൈറ്റില്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് സ്‌കൂളില്‍ എത്തിക്കേണ്ടതാണ്. സ്‌കൂളില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ഹെല്‍പ് ഡെസ്‌ക് ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 0497 2712921

ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
    ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ പോളിടെക്‌നിക് കോളേജുകളില്‍ 2019-20 വര്‍ഷത്തെ ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വടകര (കോഴിക്കോട് ഫോണ്‍: 04962524920, 8547005079), മാള (കല്ലേറ്റുംകര, 04802233240, 8547005080), മറ്റക്കര (കോട്ടയം, 04812542022, 8547005081), കല്യാശ്ശേരി (കണ്ണൂര്‍, 04972780287, 8547005082), പൈനാവ് (ഇടുക്കി, 04862232246, 8547005084), കരുനാഗപ്പള്ളി (കൊല്ലം, 04762623597, 8547005083) പൂഞ്ഞാര്‍ (കോട്ടയം, 04822209265, 8547005085) കുഴല്‍മന്നം (പാലക്കാട്, 04922272900, 8547005086)  കോളേജുകളിലേക്കാണ് പ്രവേശനം. മെയ് 30ന് വൈകുന്നേരം അഞ്ച് മണിവരെ ംംം.ശവൃറാുരേ.ീൃഴ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് ആവശ്യമായ രേഖകളും 200 രൂപയുടെ ഡിഡിയും സഹിതം (എസ് സി/ എസ് ടിക്കാര്‍ക്ക് 100 രൂപ) ജൂണ്‍ മൂന്നിന് വൈകുന്നേരം നാല് മണിക്ക് മുന്‍പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജ് പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. ഫോണ്‍. 4712322985, 4712322501

എന്‍ആര്‍ഐ സീറ്റുകളിലേക്ക് പ്രവേശനം
    ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ എറണാകുളം, ചെങ്ങന്നൂര്‍, അടൂര്‍, കരുനാഗപ്പള്ളി, കല്ലൂപ്പാറ, ചേര്‍ത്തല എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജുകളിലെ 2019-20 വര്‍ഷത്തെ എന്‍ആര്‍ഐ സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.ihrd.kerala.gov.in/enggnri എന്ന വെബ്‌സൈറ്റ് വഴിയോ അതത് കോളേജുകളുടെ വെബ്‌സൈറ്റ് വഴിയോ മെയ്  25 ന് വൈകുന്നേരം അഞ്ച് മണിവരെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും 600 രൂപയുടെ ഡിഡിയും സഹിതം മെയ് 29ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. ഫോണ്‍. 0471 2322985, 0471 2322501.

കെജിടിഇ പ്രിന്റിംഗ് ടെക്‌നോളജി: മെയ് 25 വരെ അപേക്ഷിക്കാം
    സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പി എസ് സി അംഗീകൃത ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കെജിടിഇ പ്രീ-പ്രസ്സ്, കെജിടിഇ പ്രസ്സ് വര്‍ക്ക് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ് എസ് എല്‍ സി/തതുല്യം. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒബിസി/എസ്ഇബിസി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക്  വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. അപേക്ഷാഫോറം 100 രൂപക്ക് നേരിട്ടും, 125 രൂപക്ക് തപാലിലും ഓഫീസര്‍ ഇന്‍ ചാര്‍ജ്, സി-ആപ്റ്റ്, റാം മോഹന്‍ റോഡ്, മലബാര്‍ ഗോള്‍ഡിന് സമീപം, കോഴിക്കോട് എന്ന വിലാസത്തില്‍ ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 25. ഫോണ്‍ 0495 2723666, 0495 2356591. വെബ്‌സൈറ്റ് www.captkerala.com.

ഭക്ഷ്യ സുരക്ഷ ദിനം; ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
    പ്ലസ് വണ്‍, പ്ലസ് ടു, ഡിഗ്രി, പി ജി തലത്തിലുള്ള (23 വയസ് കവിയാത്ത) വിദ്യാര്‍ഥികള്‍ക്കായി മെയ് 29 ന് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറുടെ ജില്ലാ ആസ്ഥാനത്ത് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. രണ്ട് പേര്‍ അടങ്ങിയ ടീം ആയാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കുന്ന ടീമിന് സംസ്ഥാനതലത്തില്‍ മത്സരത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ള ടീമുകള്‍ മെയ് 24 നകം acfskannur@gmail.com എന്ന ഇ മെയിലില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. മത്സരം നടക്കുന്ന സമയത്ത് സ്‌കൂള്‍/ കോളേജ് പ്രിന്‍സിപ്പല്‍/ ഡീന്‍ തുടങ്ങിയവരുടെ സാക്ഷ്യപത്രം, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും സ്വതന്ത്രരായി പങ്കെടുക്കുന്ന മത്സരാര്‍ഥികള്‍ ആണെങ്കില്‍ തിരിച്ചറിയല്‍ രേഖയും (ആധാര്‍/ഇലക്ഷന്‍ ഐഡി/ഡ്രൈവിംഗ് ലൈസന്‍സ്) ഹാജരാക്കേണ്ടതാണ്.  അപേക്ഷ ഫോറത്തിന്റെ മാതൃക acfskannur@gmail.com എന്ന ഇ മെയില്‍ ഐഡിയിലൂടെ ആവശ്യപ്പെടാവുന്നതാണ്. ഫോണ്‍. 0497 2760930.

ഗസ്റ്റ് അധ്യാപക നിയമനം
    എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ 2019-20 അധ്യയന വര്‍ഷം ഇംഗ്ലീഷ്, ജേണലിസം, ഫിസിക്‌സ്, ഗണിതം, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.  കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുളള പാനലില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന എല്ലാവിധ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പാനലിലെ രജിസ്‌ട്രേഷന്‍  നമ്പരും സഹിതം 2019 മെയ് 22 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.  യു ജി സി നെറ്റ് യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ നെറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും.   ഫോണ്‍ 0467-2241345.

 

date