Skip to main content

വി.ടി.എസ്. ഉദ്ഘാടനം 15 ന്

 

യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പുതിയ ഉല്പന്നമായ വെഹിക്കിൾ ട്രാക്കിംഗ് ആന്റ് സ്പീഡ് മോണിറ്ററിംഗ് സിസ്റ്റം (വി.ടി.എസ്)ഫോണിക്‌സ്-140 ന്റെ ഉദ്ഘാടനം 15 ന് രാവിലെ 10 ന് വ്യവസായ, കായിക യുവജന ക്ഷേമവകുപ്പ് മന്ത്രി ഇ.പി.ജയരാജൻ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് നൽകി നിർവഹിക്കും.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഇളങ്കോവൻ,  സെക്രട്ടറി ഡോ.ഷർമ്മിള മേരി ജോസഫ്, ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ രാജീവ് പുത്തലത്ത്, റിയാബ് ചെയർമാൻ എൻ.ശശിധരൻനായർ, യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ എം.എച്ച്.ഷാരിയർ, കമ്പനി ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

പി.എൻ.എക്സ്. 1310/19

date