Skip to main content

മഴക്കാലപൂര്‍വ്വ ശുചീകരണ യോഗം ചേര്‍ന്നു

 

മെയ് 21ന് മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ് കേന്ദ്രീകരിച്ച് ഉറവിട നശീകരണ പ്രവര്‍ത്തനം നടത്താന്‍ മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ബ്ലോക്ക്തലത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ചും യോഗം വിലയിരുത്തി. എല്ലാ പഞ്ചായത്തുകളിലും ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളില്‍ ഫോഗിങ്, ക്ലോറിനേഷന്‍ എന്നിവയും നടത്തി. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് അധ്യക്ഷത വഹിച്ചു. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ അന്നമ്മ ജോര്‍ജ്, കെ ടി അശ്വതി, സി എന്‍ ബാലകൃഷ്ണന്‍, എ കെ നാരായണി, കെ എം സതി തുടങ്ങിയ ജനപ്രതിനിധികളും ആരോഗ്യപ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തു.

date