Skip to main content

ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ 11-ാം ക്‌ളാസ് പ്രവേശനം:  തീയതി പുന:ക്രമീകരിച്ചു. 

 

ഈ അദ്ധ്യായന വര്‍ഷത്തെ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ക്ലാസ്സുകള്‍ ജൂണ്‍ 3ാം തീയതി തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഐ.എച്ച്.ആര്‍.ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ 11ാം ക്‌ളാസ് പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട സ്‌കൂളുകളില്‍ ലഭിക്കേണ്ട അവസാന തീയതി. മെയ്20 ആയി  പുന:ക്രമീകരിച്ചു. അപേക്ഷയും അനുബന്ധ രേഖകളും 100 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് സഹിതം (പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപ) മെയ് 20 ന് 3 മണിയ്ക്ക് മുമ്പായി ബന്ധപ്പെട്ട സ്‌കൂളുകളില്‍ ലഭിക്കണം.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ കലൂര്‍ (എറണാകുളം 0484-2347132), കപ്രാശ്ശേരി (ചെങ്ങമനാട് - 0484 - 2604116), വാഴക്കാട് (മലപ്പുറം 0483- 2725215), വട്ടംകുളം (മലപ്പുറം 0494 -2681498), പെരിന്തല്‍മണ്ണ (മലപ്പുറം 04933-225086), പുതുപ്പളളി (കോട്ടയം 0481-2351485), പീരൂമേട് (ഇടുക്കി, 04869 - 232899), മുട്ടം (തൊടുപുഴ 04862-255755), മല്ലപ്പളളി (പത്തനംതിട്ട, 0469-2680574), മുട്ടട (തിരുവനന്തപുരം, 0471-2543888), അടൂര്‍ (04734-224078), വറഡിയം (തൃശ്ശൂര്‍ 0487-2214773), ആലുവ (0484-2623573), ചേര്‍ത്തല (പളളിപ്പുറം, ആലപ്പുഴ, 0478-2552828), തിരുത്തിയാട് (കോഴിക്കോട് 0495-2721070) എന്നീ ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചത്. ഹയര്‍ സെക്കന്ററി പഠനത്തിന് എസ്.എസ്.എല്‍.സിയോ, തത്തുല്യ യോഗ്യതയോ ഉളളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 2019 ജൂണ്‍ 1-ന് 20 വയസ്.(പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 22) അപേക്ഷാഫാമും മറ്റ് വിവരങ്ങളും www.ihrd.ac.in എന്ന വെബ്സൈറ്റിലും അതത് സ്‌കൂളുകളിലും ലഭിക്കും. 

   രജിസ്ട്രേഷന്‍ ഫീസ്  പണമായോ, സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡി.ഡി.ആയോ അടക്കാം.  ഓരോ സ്‌കൂളിനും പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കി അഡ്മിഷന്‍ നടത്തുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്ന സ്‌കൂളിലേക്ക് അപേക്ഷ നല്‍കണം. ഫോണ്‍ : 0471 2322985.

date