Skip to main content

എന്‍. ആര്‍. ഐ. സീറ്റുകളിലേക്ക്  പ്രവേശനം

 

 

ഐ.എച്ച്. ആര്‍. ഡി. യുടെ കീഴില്‍ എറണാകുളം, ചെങ്ങന്നൂര്‍, അടൂര്‍, കരുനാഗപ്പള്ളി, കല്ലൂപ്പാറ, ചേര്‍ത്തല, എന്നിവിടങ്ങളിലുളള എന്‍ജിനീയറിങ് കോളേജുകളിലേക്ക്  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  www.ihrd.kerala.gov.in/enggnri  ലൂടെയും കോളജുകളുടെ വെബ്സൈറ്റ് വഴിയും  മെയ് 25ന് വൈകിട്ട് 5 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് , 600 രൂപയുടെ ഡി.ഡി.യും സഹിതം മെയ് 29ന് വൈകുന്നേരം 5 ന് മുമ്പായി പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ സമര്‍പ്പിക്കണം. ഐ.എച്ച്.ആര്‍.ഡി. എന്‍ജിനീയറിങ് കോളേജുകളില്‍ ബി.ടെക് എന്‍ .ആര്‍. ഐ സീറ്റുകള്‍ക്ക് വാര്‍ഷിക കോഴ്സ് ഫീസ് ഒരു ലക്ഷം രൂപ മാത്രമാണ്.

date