ലേലം 16 ന്
പൊതുമരാമത്ത് (നിരത്ത് വിഭാഗം) അസി.എക്സിക്യുട്ടീവ് എഞ്ചിനീയറുടെ മണ്ണാര്‍ക്കാട് ഓഫീസിന്റെ പരിധിയില്‍ വരുന്ന ചിറക്കല്‍പ്പടി - കാഞ്ഞിരപ്പുഴ റോഡിലുള്ള രണ്ട് മഹാഗണി മരം, വേറെ മൂന്ന് മരങ്ങളുടെ കൊമ്പുകള്‍, ചിറക്കല്‍പ്പടി - കാഞ്ഞിരപ്പുഴ റോഡ് വലതു വശത്തെ രണ്ട് മഹാഗണി മരം, ഒരു ഗുല്‍മോഹര്‍ മരം എന്നിവ ചിറക്കല്‍പ്പടി കാഞ്ഞിരപ്പുഴ റോഡില്‍ മരങ്ങള്‍ക്ക് സമീപം മെയ് 16 ന് രാവിലെ 11ന് ലേലം ചെയ്യുന്നു. താല്പര്യമുള്ളവര് 4000 രൂപ നിരതദ്രവ്യം കെട്ടി വെയ്ക്കണം. ലേലത്തിന് കൊട്ടേഷന്‍ സ്വീകരിക്കുന്നതാണ്. കൊട്ടേഷന്‍ സമര്‍പ്പിക്കുന്നവര്‍ അതോടൊപ്പം നിരതദ്രവ്യം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ പേരില്‍ മണ്ണാര്‍ക്കാടിലെ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ മാറാവുന്ന ഡി.ഡിയായി സമര്‍പ്പിക്കണം. കൊട്ടേഷന്‍ മെയ് 15 ന് വൈകുന്നേരം നാലു വരെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ സ്വീകരിക്കും.
- Log in to post comments