Skip to main content

പോളിടെക്നിക് കോളേജുകളില്‍    ഡിപ്ലോമ കോഴ്സ് പ്രവേശനം

 

 

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ .എച്ച്. ആര്‍ .ഡി. യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര, (കോഴിക്കോട് 04962524920, 8547005079) മാള  (കല്ലേറ്റുംകര 04802233240, 8547005080) മറ്റക്കര (കോട്ടയം 04812542022 8547005081) കല്യാശ്ശേരി( കണ്ണൂര്‍ 04972780 287 8547005082)  പൈനാവ്( ഇടുക്കി 04842232246 ,8547005084) കരുനാഗപ്പള്ളി ( കൊല്ലം 0476 2623597 , 8547005083 പൂഞ്ഞാര്‍ ( കോട്ടയം 04822209265, 8547005085) കുഴല്‍മന്ദം ( പാലക്കാട് - 04922272900, 8547005086) എന്നീ 8 മോഡല്‍ പോളിടെക്നിക് കോളേജുകളില്‍ 2019-  20 അധ്യയനവര്‍ഷത്തെ ത്രിവത്സര എന്‍ജിനീയറിംഗ് ഡിപ്ലോമ കോഴ്സ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. www.ihrdmptc.org ലൂടെ മെയ് 30ന് വൈകുന്നേരം 5  വരെ അപേക്ഷ സമര്‍പ്പിക്കാം.  ഓണ്‍ലൈന്‍ ആയി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, ആവശ്യമായ രേഖകള്‍,  രജിസ്ട്രേഷന്‍ ഫീസായ 200 രൂപയുടെ ഡി.ഡിയും സഹിതം (എസ്.സി/ എസ്റ്റിക്കാര്‍ക്ക് 100 രൂപ) ജൂണ്‍ മൂന്നിന് വൈകുന്നേരം നാലിനു മുമ്പായി പ്രവേശനം ആഗ്രഹിക്കുന്ന കോളേജ് പ്രിന്‍സിപ്പലിന്  സമര്‍പ്പിക്കേണ്ടതാണ്. പ്രവേശന യോഗ്യതയും പ്രോസ്പെക്ടസും മറ്റു വിശദവിവരങ്ങളും അഡ്മിഷന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.

date