Skip to main content

സിവില്‍ എഞ്ചിനീയറിംഗ് ത്രിവത്സര ഡിപ്ലോമ  കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

 

 

ഐ.എച്ച്.ആര്‍.ഡിയ്ക്കു കീഴിലുളള  പാലക്കാട് കുഴല്‍മന്ദം ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്നിക് കോളേജില്‍  സിവില്‍ എഞ്ചിനീയറിംഗ് ത്രിവത്സര ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം.  എസ്.എസ്.എല്‍.സി./തത്തുല്യ യോഗ്യതയുളളവരാകണം അപേക്ഷകര്‍. . www.ihrdmptc.org ല്‍ മെയ് 30 ന് മുമ്പായാമ് അപേക്ഷിക്കേണ്ടത്്.  സമര്‍പ്പിക്കുകയും അപേക്ഷയുടെ പ്രിന്റ് ഔട്ട്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, എന്നിവയും  200 രൂപ അപേക്ഷാഫീസും സഹിതം ( പട്ടികജാതി /പട്ടികവര്‍ഗ്ഗം 100 രൂപ) ജൂണ്‍  3 ന് മുമ്പായി കോളേജ് ഓഫീസില്‍ സമര്‍പ്പിക്കണം.  വിശദ വിവരങ്ങളും പ്രോസ്പെക്ടസും കോളേജ് വെബ്സൈറ്റില്‍ ലഭ്യമാണ്.  50 ശതമാനം സീറ്റുകള്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു . ഫോണ്‍ 04922272900, 8547005086.

date