ലേലം
കോട്ടോപാടം മൂന്ന് വില്ലേജില്‍ 2.0240 ഹെക്ടര്‍ സ്ഥലം അതിലുള്ള 250 റബ്ബര്‍, 15 തേക്ക് മരങ്ങള്‍, പ്രായമാകാത്ത 25 പലവിധ മരങ്ങള്‍ എന്നിവ ജൂണ്‍ 11 ന് രാവിലെ 11 ന് കോട്ടോപാടം മൂന്ന് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ അറിയിച്ചു.
പാലക്കാട് താലൂക്കില്‍ പെരുവെമ്പ് വില്ലേജില്‍ 2019-20 വരെയുള്ള കാലയളവില്‍ ഒരു സാമ്പത്തിക വര്‍ഷത്തേക്ക് കൃഷി ചെയ്യുന്നതിനായി കൃഷിഭൂമി ലേലം ചെയ്യുമെന്ന് പാലക്കാട് തഹസില്‍ദാര്‍ അറിയിച്ചു. ജൂണ്‍ 12 ന് രാവിലെ 11 ന് പെരുവെമ്പ് വില്ലേജ് ഓഫീസില്‍ നടക്കുന്ന ലേലത്തില്‍ കനാല്‍ പുറമ്പോക്കായ 2.7033 ഹെക്ടര്‍ ഭൂമിയാണ് ലേലം ചെയ്യുന്നത്.
പാലക്കാട് താലൂക്കില്‍ മലമ്പുഴ രണ്ട് വില്ലേജില്‍ 2019-20 വരെയുള്ള കാലയളവില്‍ ഒരു സാമ്പത്തിക വര്‍ഷത്തേക്ക് കൃഷി ചെയ്യുന്നതിനായി കൃഷിഭൂമി ലേലം ചെയ്യുന്നു. ജൂണ്‍ 11 ന് രാവിലെ 11 ന് മലമ്പുഴ രണ്ട് വില്ലേജ് ഓഫീസില്‍ നടക്കുന്ന ലേലത്തില്‍ 10.78 ഏക്കര്‍ കൃഷിഭൂമിയാണ് ലേലം ചെയ്യുന്നത്.
- Log in to post comments