Skip to main content

അപേക്ഷ ക്ഷണിച്ചു

 

 

കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള  ആണ്‍കുട്ടികളുടെ കൊല്ലങ്കോട്, പുതുനഗരം ഗവ. പ്രീമെട്രിക് ഹോസ്റ്റലുകളില്‍ താമസിച്ചു പഠിക്കുന്നതിന് അപേക്ഷിക്കാം. അഞ്ചുമുതല്‍ 10വരെ ക്ലാസ്സുകളിലെ പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളാണ് അപേക്ഷിക്കേണ്ടത്. 10 ശതമാനം മറ്റു വിഭാഗത്തിന് സംവരണം ചെയ്തിട്ടുണ്ട്. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താമസം, ഭക്ഷണം, ട്യൂഷന്‍, നോട്ട്ബുക്ക് എന്നിവ സൗജന്യമായിരിക്കും. അപേക്ഷ മെയ് 22ന് വൈകിട്ട് അഞ്ചിനകം കൊല്ലങ്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍: 8547630129 

date