Post Category
വിവിധ ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ആണ്‍കുട്ടികള്‍ക്കായുള്ള കുഴല്‍മന്ദം പെരിങ്ങോട്ടുകുറുശ്ശി നടുവത്തപ്പാറയിലെ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹോസ്റ്റലിലെ വിവിധ ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാം. കുക്ക് /ഹെല്‍പ്പര്‍ (16 ഒഴിവ്), ആയ (ഒരൊഴിവ്), വാച്ച്മാന്‍ (2) എന്നീ തസ്തികകളിലാണ് ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നത്. പ്രവൃത്തി പരിചയമുള്ളവരായിരിക്കണം അപേക്ഷകര്‍. അപേക്ഷയോടൊപ്പം യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം മെയ് 15ന് മുന്‍പായി സ്‌കൂള്‍ സീനിയര്‍ സൂപ്രണ്ടിന് സമര്‍പ്പിക്കണം. നിയമനം ലഭിക്കുന്നവര്‍ക്ക് ഭക്ഷണവും താമസവും സൗജന്യമായിരിക്കും. പ്രതിദിന വേതനം 645 രൂപ. ഫോണ്‍: 04922 217217
date
- Log in to post comments