ഷൊര്‍ണ്ണൂര്‍ ഗവ. പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം: അപേക്ഷ ക്ഷണിച്ചു
ഷൊര്‍ണ്ണൂര്‍ നഗരസഭയുടെ കീഴില്‍ പരുത്തിപ്രയിലുള്ള പെണ്‍കുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനത്തിന് അപേക്ഷിക്കാം. അഞ്ചുമുതല്‍ 10വരെ ക്ലാസ്സുകളിലുള്ള പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ത്ഥിനികളാവണം അപേക്ഷകര്‍. ആകെ സീറ്റുകളുടെ 10 ശതമാനം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മറ്റ് സമുദായങ്ങളില്‍പ്പെട്ടവര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസം, ഭക്ഷണം, യൂണിഫോം, നൈറ്റ് ഡ്രസ്സ് , നോട്ട് പുസ്തകങ്ങള്‍ എന്നിവ സൗജന്യമായിരിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ അതത് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തിയ ജാതി, ജനനതിയ്യതി, കഴിഞ്ഞ വാര്‍ഷികപ്പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്ക് എന്നീ രേഖകള്‍ സഹിതം മെയ് 25ന് വൈകിട്ട് അഞ്ചിനകം ഷൊര്‍ണ്ണൂര്‍ നഗരസഭ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃകയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍: 8547630120.
- Log in to post comments