Post Category
ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ സീറ്റൊഴിവ്
കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ആണ്‍കുട്ടികള്‍ക്കായുള്ള കോട്ടായി ഗവ.പ്രീമെട്രിക് ഹോസ്റ്റലിലെ നിലവിലുള്ള സീറ്റിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ചുമുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ആകെയുള്ള സീറ്റുകളില്‍ പത്ത് ശതമാനം സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മറ്റു സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് മെയ് 20ന് വൈകിട്ട് അഞ്ചിന് മുന്‍പായി കുഴല്‍മന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. ജാതി, ജനന തിയ്യതി, കഴിഞ്ഞവര്‍ഷം വാര്‍ഷിക പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്ക് എന്നിവ പ്രധാനാധ്യാപകന് സാക്ഷ്യപ്പെടുത്തിയിരിക്കണം. ഫോണ്‍: 8547630127.
date
- Log in to post comments