Post Category
തീറ്റപ്പുല്‍ കൃഷി പരിശീലനം: മെയ് 9 മുതല്‍
ആലത്തൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മെയ് ഒമ്പത്, പത്ത് തിയതികളിലായി തീറ്റപ്പുല്‍ കൃഷി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പുമായി മെയ് 9 ന് രാവിലെ 10 ന് ആലത്തൂര്‍ വാനൂര്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തണമെന്ന് ആലത്തൂര്‍ ഡയറി ട്രെയ്‌നിംഗ് സെന്റര്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു. ഭക്ഷണം, ദിനബത്ത, യാത്രാബത്ത, എന്നിവ നല്‍കും. ഫോണ്‍: 04922- 226040
date
- Log in to post comments