Post Category
കാടകം 2019-സൃഷ്ടികള്‍ ക്ഷണിച്ചു
മണ്ണാര്‍ക്കാട് സൈലന്റ് വാലി ഡിവിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിസ്ഥിതി ചലച്ചിത്ര മേള ' കാടകം 2019' ലേക്ക് പാരിസ്ഥിതിക മൂല്യമുള്ള സിനിമകള്‍, ഡോക്യുമെന്ററികള്‍ എന്നിവ ക്ഷണിച്ചു. ഇംഗ്ലീഷ്, മലയാളം ഭാഷകളിലുള്ള സൃഷ്ടികള്‍ 15 മുതല്‍ 20 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ളവയും മറ്റു മാധ്യമങ്ങളിലൂടേയോ ഏജന്‍സികളിലൂടേയോ പ്രദര്‍ശിപ്പിക്കാത്തവയും ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവ ചലച്ചിത്ര മേളയുടെ ഉദ്ഘാടന-സമാപന പരിപാടികളില്‍ പ്രദര്‍ശിപ്പിക്കും. സൃഷ്ടികള്‍ സി.ഡി രൂപത്തില്‍ മെയ് 31നകം സൈലന്റ് വാലി ഡിവിഷന്റെ കീഴിലുള്ള വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍-8547603415, 8547603416.
date
- Log in to post comments