Skip to main content

വിജ്ഞാന്‍വാടിയുടെ മേല്‍നോട്ട ചുമതല : അപേക്ഷ 15 വരെ

 

 

പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ കാരാകുര്‍ശ്ശി കല്ലടി എസ് സി കോളനിയിലെ വിജ്ഞാന്‍വാടിയുടെ മേല്‍നോട്ട ചുമതല വഹിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗക്കാരില്‍ പത്താംക്ലാസ്സ് യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും (ഇന്റര്‍നെറ്റ് ഉപയോഗം ഉള്‍പ്പെടെ) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വെള്ളിയാഴ്ചയൊഴികെയുള്ള ദിവസങ്ങളില്‍ വൈകിട്ട് നാലുമുതല്‍ ഏഴ് വരെയും അവധി ദിവസങ്ങളില്‍ രാവിലെ പത്തുമുതല്‍ അഞ്ചുവരെയുമാണ് പ്രവര്‍ത്തി സമയം. പ്രതിമാസ ഓണറേറിയം 5000 രൂപ. താത്പര്യമുള്ളവര്‍ മെയ് 15ന് വൈകിട്ട് അഞ്ചിനകം പാലക്കാട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0491 2505005.  

date