Post Category
പട്ടികജാതി പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം
സര്‍ക്കാര്‍ മേഖലയില്‍ ജോലിക്ക് ശ്രമിക്കുന്ന പട്ടികജാതി-പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ പരിശീലനം നല്കുന്നു. സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിശീലനം നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ആര്.ആര്.ബി പരീക്ഷാ പരിശീലനത്തിനായി പ്രസ്തുത വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ക്രീനിംഗ് നടത്തിയിരുന്നു. ജില്ലയിലെ മൂന്ന് ഇടങ്ങളില്‍ റസിഡന്‍ഷല്‍ ട്രെയിനിങ്ങ് ഉദ്ദേശിക്കുന്നുണ്ട്. പരിശീലന പരിപാടിയുടെ നടത്തിപ്പിനായി ജില്ലാ കലക്ടര്‍ ചെയര്‍മാനായി ജില്ലാ തല ട്രെയിനിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പരിപാടിയുടെ നടത്തിപ്പിനായി വ്യക്തികള്‍, സ്ഥാപന-സംഘടനകള്‍ എന്നിവരില്‍ നിന്നും സാമ്പത്തിക സഹകരണമുള്‍പ്പെടെ സ്വീകരിക്കുന്നതാണ്.
date
- Log in to post comments