Skip to main content

ഒ.വി വിജയന്‍ സ്മാരക പുരസ്കാരങ്ങള്‍ക്ക്  രചനകള്‍ ക്ഷണിച്ചു

 

    ഒ.വി വിജയന്‍ സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍  പ്രഥമ ഒ.വി വിജയന്‍ സ്മാരക പുരസ്കാരങ്ങള്‍ക്ക്  രചനകള്‍ ക്ഷണിച്ചു. നോവല്‍, കഥാസമാഹാരം, യുവകഥ എന്നിങ്ങനെ മൂന്ന് മേഖലകളിലായാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്. മികച്ച നോവലിനും കഥാസമാഹാരത്തിനും 25,000 രൂപയും പുരസ്കാരവും ഫലകവും പ്രശസ്തിപത്രവും മികച്ച യുവ കഥയ്ക്ക് 10,000 രൂപയും  പുരസ്കാരഫലകവും പ്രശസ്തി പത്രവും ലഭിക്കും.
     2016 ജനുവരി ഒന്നിനും 2018 ഡിസംബര്‍ 31നും ഇടയില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ച്ച മലയാള നോവല്‍, കഥാസമാഹാരങ്ങള്‍ എന്നിവ അയയ്ക്കാം. വിവര്‍ത്തനങ്ങള്‍ പാടില്ല. പ്രസാധകര്‍ക്കോ രചയിതാക്കള്‍ക്കോ പുസ്തകങ്ങള്‍ അയക്കാം. രണ്ടു കോപ്പികളാണ് അയക്കേണ്ടത്. പ്രായപരിധി ഇല്ല. ലോകത്തിന്‍റെ ഏതു ഭാഗത്തു നിന്നുമുള്ള മലയാളം പുസ്തകങ്ങള്‍ അയക്കാവുന്നതാണ്. 
    യുവ കഥാ പുരസ്കാരത്തിന് 2018 ഡിസംബര്‍ 31ന് 35 വയസ്സ് കവിയാത്തവര്‍ക്ക് പങ്കെടുക്കാം. ഡി ടി പി  ചെയ്ത കഥയുടെ രണ്ടു പ്രതികള്‍ തപാലില്‍ അയക്കണം. ഒ വി വിജയന്‍ സ്മാരക സമിതി അംഗങ്ങള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാനാകില്ല. രചനകള്‍ മൗലികവും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്തവയും  ആയിരിക്കണം. വിവര്‍ത്തനങ്ങളും ആവരുത.് ഫീസ് ഇല്ല. തിരഞ്ഞടുക്കുന്ന കൃതികള്‍ വിലയിരുത്തി  മികച്ചവ  തിരഞ്ഞെടുക്കും. രചനകള്‍  മെയ് 20 നകം ഒ.വി വിജയന്‍ സ്മാരക പുരസ്കാരം, ഒ വി വിജയന്‍ സ്മാരക സമിതി, തസ്രാക്ക്, കിണാശ്ശേരിപോസ്റ്റ്, പാലക്കാട് 678701 എന്ന വിലാസത്തില്‍ തപാലിലോ കൊറിയറിലോ അയയ്ക്കണം . കവറിനു മുകളില്‍ നോവല്‍/കഥാസമാഹാരം യുവകഥ എന്ന രേഖപ്പെടുത്തണം.  ഫോണ്‍- 9447153000, 9496132307, 7559852053.

date