Post Category
ജില്ലയില്‍ കുഷ്ഠരോഗ നിര്‍ണ്ണയ കാമ്പയിന് തിങ്കളാഴ്ച ആരംഭിക്കും
ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ ജില്ലയില്‍ കുഷ്ഠരോഗ നിര്‍ണ്ണയ കാമ്പയിന് നടത്തും. ഒരു ആശാ പ്രവര്‍ത്തകയും, ഒരു സന്നദ്ധപ്രവര്‍ത്തകനും അടങ്ങുന്ന ടീം ജില്ലയിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് കുഷ്ഠരോഗ ലക്ഷണങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്തും. ടീമുകള്‍ ഓരോ ദിവസവും അതതു പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ റിപ്പോര്‍ട്ട് നല്‍കേണ്‍താണ്. പള്‍സ് പോളിയോ ഇമ്യൂണൈസേഷന് മാതൃകയില്‍ വീടുകളില്‍ പ്രത്യേക അടയാളങ്ങള്‍ രേഖപ്പെടുത്തും. 2020 - ല്‍ ജില്ല കുഷ്ഠരോഗ മുക്തമാക്കണമെന്നാണ് ലക്ഷ്യമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments